കുറേ പ്രതീക്ഷകളും അതിലേറെ സ്വപ്നങ്ങളുമായി ഒരു പുതുവത്സരപ്പിറവി കൂടെ നമ്മളെ സ്വാഗതം ചെയ്യുകയാണ്.
കഴിഞ്ഞ വർഷത്തെയും പോലെ ഒരുപാട് ന്യൂ ഇയർ റെസൊല്യൂഷൻസുമൊക്കെയായി നമ്മൾ തുടങ്ങുകയാണ്
വലിയ മാറ്റങ്ങൾക്കായി…
കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു നല്ല നാളെക്കായി…
ഓരോ ന്യൂ ഇയറും ഒരു പ്രതീക്ഷയാണ് …!
എല്ലാം ‘ഒന്നിൽ’ നിന്ന് തുടങ്ങുവാനുള്ള ഒരു പ്രചോദനം ആണ് …!
തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൻറെ കണക്കുപുസ്തകത്തിൽ എഴുതിച്ചേർക്കാൻ വലിയ ‘സ്കോറുകൾ ‘ ഒറ്റനോട്ടത്തിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും അനുഭവങ്ങൾ എന്ന പാഠപുസ്തകത്തിന് കനം കൂടുന്നുണ്ടായിരുന്നു …
“അനുഭവമാണ് ഏറ്റവും വലിയ ഗുരു “
ആ ഗുരു സമ്മാനിച്ച പാഠങ്ങൾ മനസ്സിരുത്തി ഉരുവിട്ട് ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ നമുക്ക് മുന്നോട്ടുള്ള പ്രയാണം ഏറെ എളുപ്പവും മികവുറ്റതും ആക്കുവാൻ കഴിയും.
തന്റെ ചില സന്ദർഭങ്ങളിലെ അതിയായ സന്തോഷവും ദുഖവും നിയന്ത്രിക്കാൻ പണ്ഡിതസദസ്സിനോട് ഒരു പോംവഴി ആരാഞ്ഞ ആ രാജാവിന് കിട്ടിയ ഒരുത്തരമുണ്ട് ..
“ഈ സമയവും കടന്നുപോകും “
നിങ്ങളുടെ ജീവിതം തകർന്നുതരിപ്പണമായി കത്തിച്ചാമ്പലായി കിടക്കുന്ന ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണെങ്കിൽ പോലും നമുക്ക് പ്രതീക്ഷയുണ്ട് …
“ഈ സമയവും കടന്നുപോകും “
സംഭവിച്ചതെല്ലാം ഈ പ്രപഞ്ചം നമുക്ക് തന്ന വിലയേറിയ പാഠങ്ങൾ ആണെന്ന തിരിച്ചറിവ് മാത്രമാണ് നമ്മളെ ഉയിർത്തെണീക്കാൻ പ്രാപ്തരാക്കുകയുള്ളൂ …
കഴിഞ്ഞു പോയ നിമിഷങ്ങൾ നമുക്ക് പാഠങ്ങൾ സമ്മാനിച്ചുവെങ്കിൽ വരാൻ പോകുന്ന നിമിഷങ്ങൾ പ്രതീക്ഷകളാണ്
“എല്ലാം ഒന്നിൽ നിന്ന് ഇന്ന് തുടങ്ങുവാനുള്ള പ്രതീക്ഷ”
ഈ നിമിഷം നാം കർമനിരതരായാൽ നാളെയെ നമുക്ക് തീരുമാനിക്കാം ..
ഈ ഒരു നിമിഷമേ നമ്മുടെ പക്കലുള്ളൂ…അതിൽ മാത്രമാണ് നമുക്ക് പൂർണ്ണസ്വാധീനമുള്ളൂ …
വർഷങ്ങൾ ഇനിയും കടന്നു വരാം …പുതുവത്സരങ്ങൾ ഇനിയും നമ്മളെ വരവേൽക്കാം…
പക്ഷെ “ഈ സമയവും കടന്നു പോകും “
ഈ സമയം അതിൻറെ എല്ലാ പൂർണതയിലും ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാൻ നമുക്ക് ഉപയോഗിക്കാം …
ഇന്നിൽ ചവിട്ടി പരാജയങ്ങളിൽ നിന്ന് പഠിച്ചു നാളെയുടെ സ്വപ്നങ്ങളുടെ ചിറകിലേറി …
നമുക്ക് ഒന്നായി പറന്നുയരാം …
ഈ പുതുവത്സരത്തിലേക്ക്..!
എല്ലാവർക്കും ഒരിക്കൽ കൂടി ഒരു സുന്ദരമായ പുതുവത്സരം ആശംസിക്കുന്നു …
സ്നേഹപൂർവ്വം,
നിങ്ങളുടെ സ്വന്തം കൂട്ടുകാരൻ